കാനത്തിന്റെ വിയോഗ വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഞെട്ടലോടുകൂടിയാണ് കേള്‍ക്കുന്നത്; എം.വി. ഗോവിന്ദന്‍

കാനത്തിന്റെ വിയോഗ വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഒരു ഞെട്ടലോടുകൂടിയാണ് കേള്‍ക്കുന്നത്. ഇന്നലെ അദ്ദേഹത്തിന്റെ മകനെ കണ്ടപ്പോള്‍ നല്ല വ്യത്യാസമുണ്ടെന്നും മുറിവുകളെല്ലാം ഉണങ്ങിവരികയാണെന്നും ഇപ്പോള്‍ നല്ല നിലയിലുള്ള മാറ്റം ഉണ്ടായിട്ടുണ്ടെന്നുള്ള വിവരം അറിഞ്ഞിരുന്നു. വളരെ വേഗം സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് സഖാവ് കാനം രാജേന്ദ്രന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ഈ ദുഃഖകരമായ വാര്‍ത്ത അറിയേണ്ടി വന്നത്.

രണ്ട് പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍, സിപിഎമ്മുമായി സിപിഐയ്ക്ക് നല്ല രീതിയിലുള്ള ബന്ധവും ഐക്യവും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ച ഏറ്റവും പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു സഖാവ്. കാനം രാജേന്ദ്രന്റെ ജീവിതം കൂടുതല്‍ മനസിലാക്കാനും പഠിക്കാനുമുള്ള ഒരു പുസ്തകമാണ്.

 

Top