ഹാദിയ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത തെറ്റ്; കോടതിയില്‍ ഹാജരാക്കുമെന്ന് അച്ഛന്‍ അശോകന്‍

Hadiya case-the state government changed the lawyer

വൈക്കം: ഹാദിയയെ കോടതിയില്‍ ഹാജരാക്കുമെന്ന് പിതാവ് അശോകന്‍.

ആരെയും അടച്ചിട്ടില്ല. എവിടെ വേണമെങ്കിലും പൊലീസ് സംരക്ഷണത്തില്‍ പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. മകള്‍ പോകാന്‍ തയ്യാറാകാത്തതാണ്. ഹാദിയ തടവിലാണെന്ന വാര്‍ത്ത തെറ്റാണെന്നും അശോകന്‍ പ്രതികരിച്ചു.

മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും ഹാദിയയുടെ പിതാവ് പറഞ്ഞു. കോടതി ഉത്തരവിട്ട പ്രകാരം മകളെ 27ന് മുന്‍പായി സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ അറിയിച്ചു.

ഹാദിയയെ 27ന് 3 മണിക്ക് മുമ്പ് ഹാജരാക്കണമെന്നാണ് അച്ഛനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്കാവില്ല. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടെയും ഭാഗം കേള്‍ക്കും. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.

Top