ബെറ്റര്‍ വാച്ച് ഔട്ടിന്റെ പുതിയ ക്ലിപ്പ് ‘ഗോ എവെ’ എത്തി.

ഹോളിവുഡ് ഹൊറര്‍ ചിത്രം ബെറ്റര്‍ വാച്ച് ഔട്ടിന്റെ പുതിയ ക്ലിപ്പ് ഗോ എവെ എത്തി.

മഞ്ഞു വീഴുന്ന ഒരു ഭീതിദമായ രാത്രിയുടെ ഏകാന്തതയില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിവന്ന അക്രമികളില്‍ നിന്ന് പന്ത്രണ്ടു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ബേബി സിറ്ററുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ക്രിസ് പെക്കോവര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒലീവിയ ഡിയോന്‍ജാണ് ബേബി സിറ്ററുടെ വേഷത്തിലെത്തുന്നത്.

സാക്ക് ഖനും ക്രിസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിയ്ക്കുന്നത്.

ഒലീവിയയ്ക്കു പുറമേ ലെവി മില്ലര്‍, വെര്‍ജീനിയ മാഡ്‌സണ്‍, പാട്രിക് വാര്‍ബര്‍ട്ടന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഒക്ടോബര്‍ ആറിന് ചിത്രം തീയേറ്ററുകളിലെത്തും.

Top