മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക് നിറത്തില്‍ കവാസാക്കി Z900 പുതിയ പതിപ്പ് ഒരുങ്ങി

മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക് നിറത്തില്‍ കവാസാക്കി Z900ന്റെ പുതിയ പതിപ്പ് എത്തി.

കളര്‍ സ്‌കീമിനൊപ്പം ഗ്രാഫിക്കല്‍ അപ്‌ഡേറ്റുകളും പുതിയ Z900 നെയ്ക്കഡ് മോട്ടോര്‍സൈക്കിള്‍ നേടിയിട്ടുണ്ട്.

വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് Z900 ന് ലഭിച്ച് വരുന്നതെന്നും ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് പുതിയ നിറപതിപ്പിനെ മോഡലില്‍ കവസാക്കി ഒരുക്കിയിരിക്കുന്നതെന്നും ഇന്ത്യ കവാസാക്കി മോട്ടോര്‍സ് മാനേജിംഗ് ഡയറക്ടര്‍ യുട്ടാക്കി യമാഷിത അവതരണ വേളയില്‍ പറഞ്ഞു.

7.68 ലക്ഷം രൂപ പ്രൈസ് ടാഗിലുള്ള 2017 Z900 നെ, ജൂലായ് മാസമാണ് കവാസാക്കി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാൽ പതിപ്പിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല.

x03-1507012552-kawasaki-z900-pure-metallic-spark-black-introduced-india-1.jpg.pagespeed.ic.2bT2dM3n4e

123 bhp കരുത്തും 98.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന 948 സിസി ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് കവസാക്കി Z900 ന്റെ പവര്‍ഹൗസ്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഇടംപിടിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ Z800 ന് പകരക്കാരനായാണ് Z900 എത്തുന്നത്. എന്തായാലും, പുതിയ ഗ്രാഫിക്‌സിന്റെയും കളര്‍ സ്‌കീമിന്റെയും പശ്ചാത്തലത്തില്‍ കവാസാക്കി Z900 ന്റെ അഗ്രസീവ് മുഖം വര്‍ധിച്ചിരിക്കുകയാണ്.

Top