എസ്‌യുവിയായ ലക്‌സസസ് എല്‍എക്‌സിന്റെ പുതിയ പതിപ്പ് വരാനൊരുങ്ങുന്നു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമാണ് ലക്​സസ് . കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ ലക്സ‍സസ് എൽഎക്​സിന്‍റെ പുതിയ പതിപ്പ്​ വരാനൊരുങ്ങുകയാണ്.

ലാൻഡ്ക്രൂസറിലെ​ ടിഎൻജിഎ-എഫ് ബോഡി-ഓൺ-ഫ്രെയിം ആർക്കിടെക്​ചറി​ന്റെ അടിസ്ഥാനത്തിലാണ്​ എൽ.എക്​സ്​ നിർമിച്ചിരിക്കുന്നത്​.  ബാഹ്യ രൂപകൽപ്പനബോക്​സി ഡിസൈനാണ്​ വാഹനത്തിന്​. സ്ക്വയർ വീൽ ആർച്ചുകൾ, മുൻവശം വിഴുങ്ങുന്നതരം പടുകൂറ്റൻ ഗ്രില്ല്​, ഇരുവശത്തും എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ബമ്പറിൽ എയർ ഡാമുകൾ എന്നിവ മുന്നിൽ എടുത്തുകാണിക്കുന്നു​. വശങ്ങളിലെ വിൻഡോ ലൈൻ ലാൻഡ്​ ക്രൂസറിന്​​ സമാനമാണെങ്കിലും, എൽഎക്​സിലെ പിൻ ക്വാർട്ടർ വിൻഡോകൾക്ക്​ പരിഷ്​കരിച്ച ഡിസൈൻ നൽകിയിട്ടുണ്ട്​.

വാഹനത്തിന് ഹൃദയങ്ങളായി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. 3.5 ലിറ്റർ ട്വിൻ-ടർബോ V6 പെട്രോളും 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എൻജിനുമാണ് നൽകിയിരിക്കുന്നത്. ആദ്യത്തേത് 415 എച്ച്പിയും 650 എൻഎമ്മും രണ്ടാമത്തേത് 305 എച്ച്പിയും 700 എൻഎമ്മും ഉത്പാദിപ്പിക്കും. നേരത്തേ ഉണ്ടായിരുന്ന വി 8 എഞ്ചിനുകളേക്കാൾ കൂടുതൽ ശക്തമാണ്​ പുതിയ പവർ ട്രെയിൻ.

രണ്ട് എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്​മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലാൻഡ് ക്രൂസറിലെ എല്ലാ ഓഫ്-റോഡ് നവീകരണങ്ങളും ഇവിടേയുമുണ്ട്​. ഇതിന് രണ്ട് അറ്റത്തും ഇലക്ട്രോണിക് ലോക്കിങ്​ ഡിഫറൻഷ്യൽ, അഡാപ്റ്റീവ് സസ്പെൻഷൻ, മൾട്ടി-ടെറൈൻ മോഡുകൾ, വാഹനം കയറ്റങ്ങളൊക്കെ ഇഴഞ്ഞുകയറുന്ന ക്രാൾ നിയന്ത്രണവും ഇതിന് ലഭിക്കും.

മെഴ്​സിഡസ് ബെൻസ് ജി.എല.എസ്​, ബി.എം.ഡബ്ല്യു എക്​സ്​ 7 തുടങ്ങിയവരാണ് വിപണിയിലും നിരത്തിലും ഈ മോഡലിന്‍റെ​ എതിരാളികൾ. വാഹനം ഇന്ത്യയില്‍ എത്തുന്ന കാര്യത്തിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

Top