മിഡ് നൈറ്റ് ബ്ലൂ നിറത്തിൽ മോട്ടോ ജി5 എസ് സ്മാർട്ഫോൺ പുതിയ പതിപ്പ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: മോട്ടോ ജി5 എസ് സ്മാര്‍ട്‌ഫോണിന്റെ പുതിയ പതിപ്പ് പുറത്തിറക്കി മോട്ടോറോള.

മിഡ് നൈറ്റ് ബ്ലൂ നിറത്തിലുള്ള പതിപ്പാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ഫൈന്‍ ഗോള്‍ഡ്, ലൂണാര്‍ ഗ്രേ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമായിട്ടുള്ളത്.

14,999 രൂപയാണ് പുതിയ മിഡ്‌നൈറ്റ് ബ്ലൂ നിറത്തിലുള്ള മോട്ടോ ജി5 എസ് ഫോണിന് വില.

ഈ ഉത്സവകാലമായതിനാല്‍ ഒക്ടോബര്‍ 21 വരെ 12,999 രൂപയ്ക്കാണ് മോട്ടോ ജി5എസ് സ്മാര്‍ട്‌ഫോണുകള്‍ മോട്ടോറോള വില്‍ക്കുന്നത്.

നിറത്തിലുള്ള പുതുമ എന്നത് മാറ്റിനിര്‍ത്തിയാല്‍ മോട്ടോ ജി 5എസിന് മറ്റ് മാറ്റങ്ങളൊന്നുമില്ല. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ ഒക്ടാകോര്‍ 1.4 GHz ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസറാണുള്ളത്.

3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 128 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കുകയും ചെയ്യാം.

16 മെഗാപിക്‌സലിന്റേതാണ് റിയര്‍ ക്യാമറ. എല്‍ഇഡി ഫ്‌ലാഷോട് കൂടിയ 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഇതിനുള്ളത്.

3000 mAh ന്റെ ബാറ്ററിയാണ് ജി5എസിനുള്ളത്. മോട്ടോ ജി 5 എസ് പ്ലസ് സ്മാര്‍ട്‌ഫോണിനും ഇതേ ബാറ്ററിയായിരുന്നു.

Top