‘ത്രീ ബില്‍ ബോര്‍ഡ്സ് ഔട്ട്സൈഡ് എബിംഗ് മിസോറിയുടെ’ പുതിയ ട്രെയിലറെത്തി

ന്‍ ബെര്‍ഗ്സ് സംവിധായകന്‍ മാര്‍ട്ടിന്‍ മക്ഡൊണോ ഒരുക്കുന്ന പുതിയ ചിത്രമാണ് ത്രീ ബില്‍ ബോര്‍ഡ്സ് ഔട്ട്സൈഡ് എബിംഗ് മിസോറി.

ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തെത്തി. ചിത്രം ഒക്ടോബര്‍ പതിമൂന്നിന് തീയേറ്ററുകളിലെത്തും.

മകള്‍ കൊല്ലപ്പെട്ട ഒരു അമ്മ, മരണശേഷം മകള്‍ക്ക് നീതിനേടിക്കൊടുക്കാനായി നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന് ഇതിവൃത്തം.

ഫ്രാന്‍സസ് മക്ഡൊമാന്‍ഡാണ് അമ്മയുടെ വേഷത്തിലെത്തുന്നത്.

സാം റോക് വെല്‍, ആബി കോര്‍നിഷ്, ലൂക്കസ് ഹെഡ്ഗസ്, സെജ്കോ ഇവാങ്ക്, കാലെബ് ലോണ്ട്രി ജോന്‍സ്, ക്ലാര്‍ക് പീറ്റേഴ്സ്, സമാന്ത വീവിംഗ്, ജോണ്‍ ഹോക്സ്, പീറ്രര്‍ ഡിങ്ക്ലേജ്, എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Top