ടോക്കിയോ മോട്ടോര്‍ഷോയിലെ ആദ്യ പ്രദര്‍ശനത്തിന് ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തി പുതിയ സ്വിഫ്റ്റ്

ടോക്കിയോ മോട്ടോര്‍ഷോയിലെ ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തി പുതിയ സ്വിഫ്റ്റ്. കണ്‍സെപ്റ്റ് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന്റെ പ്രോഡക്ഷന്‍ മോഡലാണ് പരീക്ഷണയോട്ടങ്ങള്‍ നടത്തുന്നത്. അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തുന്നതിന് മുന്നോടിയായാണ് പരീക്ഷണയോട്ടം.

മൂന്നാം തലമുറ സ്വിഫ്റ്റിലെ ഹെര്‍ടെക് പ്ലാറ്റ്‌ഫോമിന്റെ അപ്‌ഡേറ്റഡ് പതിപ്പിലാണ് പുതിയ മോഡല്‍. നിലവിലെ കാറിനെക്കാള്‍ 15 എംഎം നീളവും 30 എംഎം ഉയരവും അധികമുണ്ട്. വീതി 40 എംഎം കുറഞ്ഞു. വീല്‍ബെയ്‌സ് 2450 എംഎം തന്നെ. വശങ്ങളിലെ കാരക്ടര്‍ ലൈന്‍ ടെയില്‍ ലാംപുകള്‍ക്ക് മുകളിലേക്കു നീളുന്നുണ്ട്. പുതിയ അലോയ് വീലുകളും സ്വിഫ്റ്റിന്റെ ഭംഗി കൂട്ടുന്നു.

കാലികമായ മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഗ്രില്ലിന് പുതിയ ഡിസൈനാണ്. നിലവിലെ മോഡലില്‍ ഗ്രില്ലിന് നടുവിലാണ് സുസുകി ലോഗോയെങ്കില്‍ പുതിയ സ്വിഫ്റ്റില്‍ ഗ്രില്ലിന് മുകളിലാണ് ലോഗോ. റീഡിസൈന്‍ ചെയ്ത ബംബറാണ്. ഹെഡ്ലൈറ്റിന്റെ അടിസ്ഥാന ഘടനയ്ക്ക് മാറ്റമില്ലെങ്കിലും ഹെഡ്ലൈറ്റില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇന്‍ഡികേറ്ററിന് സ്ഥാനമാറ്റമുണ്ട്.

 

Top