മമ്മൂട്ടിയുടെ ഗാരേജിലെ പുതിയതാരം; മെഴ്സിഡീസ് ബെന്‍സ് എ.എം.ജി 45 എസ്

റണാകുളം ആര്‍.ടി.ഓഫീസിലെ പുതിയ രജിസ്ട്രേഷന്‍ സിരീസായ കെ.എല്‍ 07 സി.ഡിക്കൊപ്പം തന്റെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പങ്കുവെച്ച ചിത്രം ആരാധക ശ്രദ്ധനേടിയിരുന്നു. 1.31 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം കെ.എല്‍ 07 സിഡി 369 എന്ന നമ്പര്‍ നേടിയത്. മമ്മൂട്ടിയുടെ ഗ്യാരേജിലെത്തിയ പുതിയ വാഹനം ഏതാണെന്ന തിരച്ചിലില്‍ ആയിരുന്ന വാഹനപ്രേമികള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഉത്തരം കിട്ടിയത്, മെഴ്സിഡീസിന്റെ ബെന്‍സ് എ.എം.ജി 45 എസ്.

ഇന്ത്യയില്‍ എത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്ന ആഡംബര ഹാച്ച്ബാക്ക് മോഡലാണ് എ.എം.ജി.45 എസ്. 92.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. മമ്മൂട്ടി തന്റെ പുതിയ വാഹനത്തില്‍ വിമാനത്താളവത്തില്‍ എത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Top