ചെല്‍സിയുടെ പുതിയ സ്റ്റേഡിയത്തിന്റെ ജോലികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു

FOOTBALL

ലണ്ടന്‍: നിലവിലെ സാമ്പത്തിക സാഹചര്യം കണകാക്കി ചെല്‍സിയുടെ അഭിമാന പ്രോജക്ട് ആയിരുന്ന പുതിയ സ്റ്റേഡിയം ജോലികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. 500 മില്യണ്‍ പൗണ്ടോളം ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയത്തിന്റെ ജോലികള്‍ ഇപ്പോള്‍ ആരംഭിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ ചെല്‍സി എത്തി.

2015 ലാണ് ചെല്‍സി തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോഡ് ബ്രിഡ്ജ് പുതുക്കി പണിയുന്നതായി അറിയിച്ചത്. നിലവിലെ 44000 എന്ന കപ്പാസിറ്റി 6000 ആയി ഉയര്‍ത്തുന്നതായിരുന്നു പദ്ധതി. എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് ചെല്‍സി പദ്ധതി തല്‍കാലം തുടരേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്.

Top