കവസാക്കി നിരയിലെ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ നിഞ്ച 650 KRT പുറത്തിറക്കി

വസാക്കി നിരയിലെ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി.

നിഞ്ച 650 KRT എന്ന പേരിലാണ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. കവസാക്കി റേസിങ് ടീ എന്നതിന്റെ ചുരുക്കപ്പേരാണ് KRT.

വാഹനത്തിന്റെ പുറം മോഡിയില്‍ മാത്രമാണ് പഴയ മോഡലില്‍ നിന്ന് മാറ്റമുള്ളത്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പഴയത് തന്നെയായിരിക്കും.

5.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഗ്രീന്‍, ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.

649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ട്വന്‍ എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 67.2 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 65.7 എന്‍എം ടോര്‍ക്കും നൽകുന്നുണ്ട്.

6 സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും പുതിയ മോഡലിലുണ്ട്.

Top