ഓപ്പോ റെനോ സീരീസില്‍ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ റെനോ സീരീസില്‍ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍. ഓപ്പോ റെനോ സെഡ്(z) എന്നാണ് പുതിയ മോഡലിന്റെ പേര്. യൂറോപ്പിലാണ് ഈ മോഡല്‍ ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. റെനോ സെഡ് മോഡലിന് ഇന്ത്യന്‍ വില ഏകദേശം 14,800 രൂപയ്ക്കാണ് യൂറോപ്യന്‍ വിപണിയിലെത്തിച്ചത്.

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഫോണിനു കരുത്തേകുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 ചിപ്പ്സെറ്റാണ്.

6ജി.ബി റാം കരുത്തും 256 ജി.ബി സ്റ്റോറേജുമാണ് ഫോണിനുള്ളത്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി എക്സ്റ്റെന്റ് ചെയ്യാനാകില്ല.ഡ്യുല്‍ ക്യാമറയാണ് ഫോണിനുള്ളത്.കരുത്തു പകരുന്നതാകട്ടെ സോണി ഐ.എം.എക്സ് സെന്‍സറും. 48 മെഗാപിക്സലിന്റെ പ്രധാന സെന്‍സറും 5 മെഗാപിക്സലിന്റെ ഡെപ്ത്ത് സെന്‍സറുമാണ് പിന്നിലുള്ളത്. സെല്‍ഫി ക്യാമറ 32 മെഗാപിക്സലിന്റെതാണ്.

ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഫോണിനുള്ളത്. 3,950 മില്ലി ആംപറിന്റെ നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലുള്ളത്. ഓഷ്യന്‍ ഗ്രീന്‍, ജെറ്റ് ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

Top