മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‍ക്വാഡ്’ എന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ വയനാട്ടിൽ

മ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‍ക്വാഡ്’. ‘കണ്ണൂര്‍ സ്‍ക്വാഡി’ന്റെ പുതിയ ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നത് വയനാട്ടില്‍ ആണെന്ന അപ്‍ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുംബൈ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തീകരിച്ചിരുന്നു. വയനാട്ടില്‍ മമ്മൂട്ടി ചിത്രം 10 ദിവസം ആയിരിക്കും ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എഎസ്ഐയാണ്. മുഹമ്മദ് റാഹില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ദീപക് പറമ്പോല്‍, സജിൻ ചെറുകയില്‍, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ‘കണ്ണൂര്‍ സ്‍ക്വാഡി’ല്‍ വേഷമിടുന്നു.

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനം ചെയ്‍ത ചിത്രം ‘ക്രിസ്റ്റഫറാ’ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയിലും സ്‍ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

Top