റഹ്‌മാന്‍ നായകനാവുന്ന ‘സമാറ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഹ്‌മാന്‍ നായകനാവുന്ന സമാറ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു. ഓഗസ്റ്റ് 11 ആണ് പുതിയ റിലീസ് തീയതി. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പ്രശസ്തനായ ബോളിവുഡ് താരം മീര്‍ സര്‍വാര്‍, തമിഴ് നടന്‍ ഭരത്, സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം പതിനെട്ടോളം പുതിയ താരങ്ങളും മുപ്പത്തിയഞ്ചോളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.കുളു- മണാലി, ധര്‍മ്മശാല, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, മ്യൂസിക് ഡയറക്ടര്‍ ദീപക് വാരിയര്‍, എഡിറ്റിംഗ് ആര്‍ ജെ പപ്പന്‍, സൗണ്ട് ഡിസൈന്‍ അരവിന്ദ് ബാബു, കോസ്റ്റ്യൂം മരിയ സിനു, കലാസംവിധാനം രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിസൈനര്‍ മാമിജോ, സ്റ്റില്‍സ് സിബി ചീരന്‍,മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്‌ഫോര്‍ത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍ ഒബ്‌സ്‌ക്യൂറ, വിതരണം മാജിക് ഫ്രെയിംസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top