‘ബൂമറാംഗ്’ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, ബൈജു സന്തോഷ്‌, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് ഇത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മനു സുധാകരന്‍ ആണ് സംവിധാനം. കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു.

വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന അജിത് പെരുമ്പാവൂർ, സംഗീതം പകര്‍ന്നിരിക്കുന്നത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ.

മേക്കപ്പ് ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ലൈൻ പ്രൊഡ്യൂസർ സഞ്ജയ്‌ പാൽ, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്. ചിത്രത്തിൽ അഖിൽ കവലയൂർ, ഹരികൃഷ്ണൻ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Top