ടൊവിനോ നായകനാകുന്ന തരംഗത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി

ലയാള സിനിമയില്‍ തിരക്കേറി വരുന്ന യുവതാരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തരംഗം’.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന തരത്തിലുള്ളതാണ് പുതിയ പോസ്റ്റര്‍.

തമിഴ് സൂപ്പര്‍ താരം ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി, പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ തരംഗത്തില്‍ എത്തുന്നത്.

ബാലു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉടന്‍ തന്നെ തരംഗം തിയറ്ററുകളില്‍ എത്തും.

Top