സുധീര്‍ ബാബുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ഹരോം ഹരയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രമായ യേ മായ ചേസവേയിലൂടെ ശ്രദ്ധേയനായ സുധീര്‍ ബാബുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ഹരോം ഹരയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജ്ഞാനസാഗര്‍ ദ്വാരകയാണ് സംവിധായകന്‍. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥ്്. ചിത്രം ശ്രീ സുബ്രഹ്‌മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്ഡു ആണ ചിത്രം നിര്‍മിക്കുന്നത്. രമേഷ് കുമാര്‍ ജി വിതരണം ചേതന്‍ ഭരദ്വാജ് പശ്ചാത്തല സംഗീതം.

മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2023 ജനുവരിയിലാണ് ഹണ്ട് പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു എത്തിയിരിക്കുന്നു. സംവിധാനം നിര്‍വഹിച്ചത് മഹേഷ് ശൂരപാണിയാണിയാണ്. വി ആനന്ദ് പ്രസാദ് ആണ് ചിത്രം നിര്‍മിച്ചത്. സുധീര്‍ ബാബുവിന് പുറമേ ഹണ്ട് സിനിമയില്‍ ഭരത് നിവാസ്, ശ്രീകാന്ത് മേക എന്നിവരും വേഷമിടുന്നു. സംഗീതം ജിബ്രാന്‍ ആണ്.

Top