കാര്‍ത്തിക് ആര്യന്‍ ചിത്രം ചന്ദു ചാമ്പ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്റെ ചന്ദു ചാമ്പ്യന്റേതായി പുറത്തുവിട്ട പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍. സംവിധാനം നിര്‍വഹിക്കുന്നത് കബിര്‍ ഖാനാണ്. കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന പുതിയ ചിത്രം ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യന്‍ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവന്‍ അറോറയ്ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെയാണ് ചന്ദു ചാമ്പ്യന്‍ എന്ന സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിത്. യൂണിഫോമും തൊപ്പിയും ധരിച്ച താരത്തെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. ഒരു ചാമ്പ്യനാകുകയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കാര്‍ത്തിക് ആര്യന്‍ എഴുതിയതും ആകര്‍ഷണമായിരുന്നു എന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു.

ഒടുവിലായി സത്യപ്രേം കി കഥ സിനിമയാണ് കാര്‍ത്തിക് ആര്യന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയതും മോശമല്ലാത്ത ഒരു വിജയമായി മാറിയതും. സംവിധാനം നിര്‍വഹിച്ചത് സമീര്‍ വിദ്വാനസാണ്. കാര്‍ത്തിക് ആര്യന്‍ നായകനായി എത്തിയ ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായികയുടെ വേഷത്തില്‍ ഉണ്ടായിരുന്നത്. ഗിരിജ റാവുവിനും സുപ്രിയ പതക്കിനുമൊപ്പം ചിത്രത്തില്‍ സിദ്ധാര്‍ഥ്, അര്‍ജുന്‍ അനേജ, ഭൗമിക്, പലാഷ് തിവാരി, അനുപമ പട്ടേല്‍, രാജ്പാല്‍ യാദവ്, സിദ്ധാര്‍ഥ് രണ്‍ദേരിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

Top