കേരളത്തിന്റെ തനത് ഭംഗിയിൽ ‘കനകരാജ്യ’ത്തിന്റെ പുതിയ പോസ്റ്റർ

ന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘കനകരാജ്യ’ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കേരളത്തിന്റെ തനത് ഭംഗിയും മലനിരകളും പാടവരമ്പും എല്ലാമുള്ള പോസ്റ്ററിൽ ഒരു നാട്ടുവഴിയിലൂടെ സൈക്കിൾ ചവിട്ടി വരുന്ന ഇന്ദ്രൻസ് ആണുള്ളത്. പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വസ്ത്രങ്ങളും പാടത്തെ കോലവും എല്ലാം ഹരിതാഭമായൊരു കാലത്തെ ഓർമിപ്പിക്കുന്നു.

ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്.

 

Top