ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

 

ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. മുഖത്ത് കര്‍ക്കശ ഭാവത്തോടെ കൊത്തയിലെ രാജാവിന്റെ ചങ്കൂറ്റം പോസ്റ്ററില്‍ കാണാം. ട്വിറ്ററില്‍ ഇന്ത്യാ ട്രെന്‍ഡിങ് ലിസ്റ്റില്‍ ദുല്‍ഖര്‍ സല്‍മാന്‍ രണ്ടാം സ്ഥാനത്തെത്തി തരംഗമാകുകയാണ്. ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് കിംഗ് ഓഫ് കൊത്തയുടെ വെടിക്കെട്ട് ടീസര്‍ പ്രേക്ഷകരിലേക്കെത്തുന്നത്.

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടീസര്‍ മലയാളത്തില്‍ മമ്മൂട്ടിയും തെലുങ്കില്‍ മഹേഷ്ബാബുവും കന്നഡയില്‍ രക്ഷിത് ഷെട്ടിയും തമിഴില്‍ സിലമ്പരശനും പുറത്തിറക്കും. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.

ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറര്‍ ഫിലിംസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

 

 

Top