ദുല്‍ഖര്‍ ചിത്രം’കിങ് ഓഫ് കൊത്ത’യുടെ പുതിയ പോസ്റ്ററെത്തി

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ‘കിങ് ഓഫ് കൊത്ത’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള മലയാള ചിത്രമാണിത്. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന ഈ മാസ്സ് എന്റര്‍ടെയിനറിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.

ഇരുട്ട് വീണ വഴിയില്‍ കാറിന്റെ മുകളില്‍ ഇരിക്കുന്ന ദുല്‍ഖര്‍ ആണ് പോസ്റ്ററിലുള്ളത്. രാജാവ് ഉടന്‍ വരും എന്ന പ്രഖ്യാപനത്തോടെയുള്ളതാണ് പുതിയ പോസ്റ്റര്‍.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ‘കിങ് ഓഫ് കൊത്ത’ പറയുന്നത്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഛായാഗ്രഹണം : നിമീഷ് രവി, തിരക്കഥ : അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, മേക്കപ്പ് :റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Top