ജെയിംസ് ബോണ്ട് സീരീസിലെ പുതിയ ചിത്രം ‘നൊ ടൈം ടു ഡൈ’ യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജെയിംസ് ബോണ്ട് സീരീസിലെ പുതിയ ചിത്രം ‘നൊ ടൈം ടു ഡൈ’ യുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ ഡാനിയൽ ക്രേഗിൻ നായികനായി എത്തുന്നു. ഇരുപത്തി അഞ്ചാമത്തെ ജെയിംസ് ബോണ്ട്‌ ചിത്രമായ നൊ ടൈം ടു ഡൈ യുടെ ട്രെയിലര്‍ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. യൂട്യൂബിൽ അപ്‌ലോഡ് ആയി നിമിഷങ്ങൾക്കകം ട്രെൻഡിംഗ് ലിസ്റ്റിലും ട്രെയിലര്‍ ഇടം നേടിയിരുന്നു.

കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്തത്. ഡാനിയലിനെ കൂടാതെ റാൽഫ് ഫിയൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. തന്റെ സേവനം ഉപേക്ഷിച്ചതിന് ശേഷം ബോണ്ട്‌ ജമൈക്കയിലെ ശാന്തമായ ജീവിതം ആസ്വദിക്കുന്നതിനിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നാണ് പുതിയ ചിത്രം ആരംഭിക്കുന്നത്. മൈക്കിൾ ജി വിൽസൺ, ബാർബറ ബ്രോക്കോളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ റിലീസ് ആയിട്ടാണ് ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്.

Top