ബിഎസ്എയുടെ പുതിയ മോഡല്‍ ഇരുചക്ര വാഹനങ്ങള്‍ വരുന്നു

ഴിഞ്ഞ വര്‍ഷം ജാവ, ബിഎസ്എ മോട്ടോര്‍സൈക്കിളുകളെ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു.

എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കുമെന്ന മഹീന്ദ്രയുടെ പ്രഖ്യാപനം ശരി
വെച്ചിരിക്കുകയാണ് കമ്പനി.

പുതിയ ബിഎസ്‌ഐ മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും പുതിയ മോട്ടോര്‍സൈക്കിളിന് പഴമയുടെ പാരമ്പര്യമുണ്ടാകുമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ അറിയിച്ചിരിക്കുകയാണ്.

പഴയ ക്രസ്തുമസ്‌ കാലത്തെ ബിഎസ്എ പരസ്യം കൂട്ടുപിടിച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

നിലവില്‍ ബിഎസ്എ എന്ന പേരില്‍ ഇരുചക്ര വാഹനം ഉണ്ടെന്നതിനാല്‍ മറ്റൊരു ബ്രാന്‍ഡ് നാമത്തിലാകും വാഹനം പുറത്തിറങ്ങുക.

ബിഎസ്എയ്ക്ക് പുറമെ ജാവ മോട്ടോര്‍സൈക്കിളുകളെയും കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരാനിരിക്കുകയാണ്.

കമ്പനിയുടെ പിതംബൂര്‍ പ്ലാന്റില്‍ നിന്നുമാകും ജാവ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തുക.

Top