ആക്ഷനുമായി ജയിംസ് ബോണ്ട് വരുന്നു

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ക്ക് കാത്തിരിപ്പിന് വിരാമമിട്ട് ജെയിംസ് ബോണ്ട് സിനിമ പരമ്പരയിലെ പുതിയ സിനിമ വരുന്നു. നോ ടൈം ടു ഡൈ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഡാനിയല്‍ ക്രേഗ് നായകനായും ഒസ്‌കര്‍ ജേതാവ് റമി മലേക് വില്ലനായും എത്തും.

സാമൂഹ്യമാധ്യമത്തിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

Top