ആപ്പിള്‍ സ്റ്റോറിലേക്ക് കൊണ്ട് വന്ന പുതിയ ‘ഐഫോണുകള്‍’ മോഷണം പോയി

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ സ്റ്റോറിലേക്ക് കൊണ്ട് വരുന്ന വഴി പുത്തന്‍ ‘ഐഫോണുകള്‍’ മോഷണം പോയി.

അടുത്തിടെ പുറത്തിറങ്ങിയ ഐഫോണ്‍ എക്‌സ് ഫോണുകളാണ് മോഷണം പോയിരിക്കുന്നത്.

300 ഐഫോണുകളാണ് ഇത്തരത്തില്‍ കാണാതായത്.

സാന്‍ഫ്രാന്‍സിസ്‌കോ ആപ്പിള്‍ സ്റ്റോറിനു പുറത്ത് പാര്‍ക്കുചെയ്തിരുന്ന യുപിഎസ് ട്രക്കില്‍ നിന്ന് മൂന്ന് കള്ളന്മാര്‍ ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നെന്നും 370,000 ഡോളറിന്റെ ഫോണുകളാണ് മോഷണം പോയതെന്നും പൊലീസ് പറയുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചതായും ഉടന്‍ തന്നെ മോഷ്ടാക്കളെ പിടികൂടുമെന്നും ഐഫോണുകള്‍ വിതരണത്തിന് എത്തിച്ച കൊറിയര്‍ കമ്പനി യു.പി.എസ് അറിയിച്ചു.

Top