ട്രൈപോഫോബിയ? ഐഫോണ്‍ പ്രോ മോഡലുകള്‍ക്കെതിരെ വ്യാപക പരാതി

മൂന്ന് ക്യാമറകള്‍ ഉള്ള ഐഫോണ്‍ പ്രോ മോഡലുകള്‍ കഴിഞ്ഞ ഇടയ്ക്കാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഐഫോണ്‍ പ്രോ മോഡലുകളെ കുറിച്ച് വ്യാപക പരാതിയാണ് ഉയരുന്നത്. ഐഫോണ്‍ പ്രോ മോഡലുകള്‍ക്ക് ട്രൈപോഫോബിയ ഉണ്ടെന്നാണ് പലരും ട്വിറ്ററില്‍ പങ്കുവയ്ക്കുന്ന അഭിപ്രായം.

ക്രമമായി അല്ലാതെ പിടിപ്പിച്ചിരിക്കുന്ന എന്തിന്റെയെങ്കിലും കൂട്ടത്തിനെയാണ് ട്രൈപോഫോബിയ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രമരഹിതമായ ദ്വാരങ്ങളും തടിപ്പുകളുമൊക്കെ ഈ ഗണത്തില്‍ പെടുത്താം. ഇത്തരം ഭാഗങ്ങളുടെ കാഴ്ച ചിലരെ അസ്വസ്ഥരാക്കും. ഇതിനെയാണ് ട്രൈപോഫോബിയ എന്നു വിളിക്കുന്നത്.

ഐഫോണ്‍ പ്രോ മോഡലുകളുടെ പുറത്തേക്കുള്ള തള്ളി നില്‍ക്കല്‍ വിരൂപമാണെന്ന അഭിപ്രായമുള്ളവരും ഉണ്ട്.

Top