പുതിയ ഫീച്ചറുകളുമായി നിസാന്‍ മൈക്ര, മൈക്ര ആക്ടീവ് ഇന്ത്യന്‍ വിപണിയില്‍

പുതിയ ഫീച്ചറുകളുമായി നിസാന്റെ മൈക്ര, മൈക്ര ആക്ടീവ് വകഭേദങ്ങള്‍. 6.19 ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയാണ് 2018 മൈക്രയുടെ വില. അതേസമയം 5.03 ലക്ഷം മുതല്‍ 5.98 ലക്ഷം രൂപ വരെയാണ് 2018 മൈക്ര ആക്ടിവിന് വിപണിയില്‍ വില.

നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ സുഖസൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും മൈക്ര, മൈക്ര ആക്ടിവ് മോഡലുകള്‍ അവകാശപ്പെടുന്നുണ്ട്. രണ്ട് എയര്‍ ബാഗുകളും എബിഎസും പുതിയ മൈക്രയുടെ എല്ലാ വകഭേദത്തിനുമുണ്ട്. മുമ്പ് താഴ്ന്ന വകഭേദങ്ങള്‍ക്ക് ഡ്രൈവര്‍ എയര്‍ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്. വേഗം തിരിച്ചറിഞ്ഞ് സ്വയം ഡോര്‍ ലോക്ക് ചെയ്യുന്ന സംവിധാനം, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും പുതിയ ഫീച്ചറുകളാണ്.

2018-nissan-micra-seating-1533734517

ബാഹ്യരൂപത്തില്‍ മാറ്റങ്ങള്‍ കുറവാണ്. ഇരുവശങ്ങളിലുമുള്ള റിയര്‍ വ്യൂ മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍പ്പെടുത്തിയത് പുതുമ. ഓട്ടോ ഹെഡ്ലാംപുകള്‍ , റയിന്‍ സെന്‍സിങ് വൈപ്പര്‍ ,സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോളുകള്‍ , ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചേഴ്സ് പുതിയ മോഡലിലും നിലനിര്‍ത്തിയിരിക്കുന്നു. കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ പുതിയ സൗകര്യങ്ങളാണ്.

നാവിഗേഷന് വേണ്ടിയുള്ള മിറര്‍ലിങ്ക് കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്. അതേസമയം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി മോഡല്‍ അവകാശപ്പെടില്ല. റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ട്.

2018-nissan-micra-airbag-1533734449

പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ മൈക്രയ്ക്കുണ്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 76 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കും നല്‍കും. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണിതിന്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 63 ബിഎച്ച്പി-160 എന്‍എം ആണ് ശേഷി. ഗീയര്‍ബോക്സ് അഞ്ച് സ്പീഡ് മാന്വല്‍. മൈലേജ് : ഡീസല്‍ – 23.08 കിമീ/ ലീറ്റര്‍ , പെട്രോള്‍ ഓട്ടോമാറ്റിക് 19.34 കിമീ/ ലീറ്റര്‍.

ഓട്ടോ ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ എന്നിങ്ങനെ നീളും നിസാന്‍ മൈക്ര ഹാച്ച്ബാക്കുകളുടെ മറ്റു സവിശേഷതകള്‍.

Top