പുതുതലമുറ ഫോർഡ് മസ്‍താങ് രണ്ട് വർഷത്തിനുള്ളിൽ വിപണിയിൽ

ഫോർഡ് മസ്‍താങിന്റെ പുതിയ മോഡൽ വിപണിയിലെത്തിയിട്ട് ഏകദേശം ഏഴ് വർഷമായി. നിലവിൽ ഏഴാം തലമുറ മസ്‍താങ്ങിന്റെ പരീക്ഷണം നടക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ ആദ്യ പ്രോട്ടോടൈപ്പായേക്കാവുന്ന ഒരു പരീക്ഷണപ്പതിപ്പിനെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകൾ.

മസ്‍താങ്ങിൽ കാണാത്ത ഒരു പുതിയ വീൽ ഡിസൈനിലാണ് പുതിയ മോഡല്‍ ഇറങ്ങുക. പിന്നിലുള്ള ക്വാഡ് എക്‌സ്‌ഹോസ്റ്റുകൾ നിലനിർത്തും. എല്ലാ ക്ലാഡിംഗിനു കീഴിലും തിരിച്ചറിയാവുന്ന പരിചിതമായ ഫാസ്റ്റ്ബാക്ക് പ്രൊഫൈലുണ്ട്. ഒപ്പം താഴ്ന്ന നോസ്, നീളമുള്ള ബോണറ്റ്, ചതുരാകൃതിയിലുള്ള പിൻഭാഗം എന്നിവയും ഉണ്ട്. മൾട്ടി-സ്‌പോക്ക് വീലുകളിലൂടെ ഉയർന്ന പെർഫോമൻസ് ബ്രേക്കുകളും ലഭിച്ചേക്കും. നിലവിലെ മാക് 1 നെ അപേക്ഷിച്ച് ബോഡി ഷെല്ലിൽ ചെറിയ മാറ്റമേയുള്ളൂ.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ അടുത്ത തലമുറ ഫോർഡ് മസ്‍താങ് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. പുനർനിർമ്മിച്ച V8 എൻജിനായിരിക്കും ഉണ്ടാകുക. കൂടാതെ പവർ ഔട്ട്പുട്ടിലും ഒരു മുന്നേറ്റം പ്രതീക്ഷിക്കാം. പുതിയ സ്റ്റൈലിംഗിനൊപ്പം കൂടുതൽ ആധുനിക ക്യാബിൻ, ട്വീക്ക് ചെയ്‌ത ഷാസി തുടങ്ങിയവയും ഇതില്‍ ഉണ്ടാകും.

Top