ന്യൂ ജനറേഷന്‍ ഓഡി എ 8 വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നു

ന്യൂ ജനറേഷന്‍ ഓഡി എ 8 ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ആദ്യ അന്താരാഷ്ട്ര ഉല്‍പന്നമാണ് പുതിയ മോഡല്‍.

പൂര്‍ണമായും ഓട്ടോണോമിക്ക് ഡ്രൈവിംഗ് മോഡും, ഹൈബ്രിഡ് കോസിലുമാണ് വണ്ടി ലഭ്യമാവുക.

ഇലക്ട്രോ മെക്കാനിക്കല്‍ ആക്ടിവേറ്റഡ് സസ്‌പെന്‍ഷന്‍ സംവിധാനം ഉപയോഗിച്ചാണ് ഓഡി എ 8 അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ സാഹചര്യങ്ങളിലും മികച്ച നിയന്ത്രണം ലഭിക്കുന്നതിനായി ഇലക്ട്രോ മെക്കാനിക്കല്‍ റിയര്‍ആക്‌സില്‍ സ്റ്റിയറിംഗ് സംവിധാനം വാഹനത്തിന് ലഭിക്കും.

ഓഡിയുടെ എലൈറ്റ് ഡ്രൈവിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൂര്‍ണമായി ഓട്ടോണമസ് ഡ്രൈവിംഗ് മോഡിലാണ് ഓഡി എ 8 അവതരിപ്പിക്കുക.

60 കിലോമീറ്ററോളം വേഗതയില്‍ കാറിനെ നിയന്ത്രിക്കാനും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തിരികെ കൊണ്ടുവരാനും കാറിലെ സാങ്കേതികവിദ്യക്ക് കഴിവുണ്ട്.

2014 Audi Prologue മാതൃകയിലാണ് ഓഡി എ 8 വരിക.

2018 ല്‍ വാഹനം ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ എപ്പോള്‍ പുറത്തിറങ്ങുമെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Top