പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഉടന്‍ വിപണിയിലേക്ക് എത്താന്‍ സാധ്യത

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഉടന്‍ വിപണിയിലേക്ക് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ദീപാവലിയോട് അനുബന്ധിച്ചാകും 2017 ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ വിപണി കീഴടക്കുവാന്‍ എത്തുക.

പുതുക്കിയ എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ ഡിസൈനിന് ഒപ്പം, കൂടുതല്‍ കരുത്താര്‍ന്ന ഡീസല്‍ എഞ്ചിനും 2017 ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് നല്‍കിയിട്ടുണ്ട്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് 2017 ഇക്കോസ്‌പോര്‍ട് എത്തുക.

99 bhp കരുത്തും 204 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. പുതിയ ബമ്പറും, പുതുക്കിയ റിയര്‍ എന്‍ഡ് ബോഡി വര്‍ക്കും ഇക്കോസ്‌പോര്‍ടിനെ മികച്ചതാക്കിയിരിക്കുകയാണ്.

ഫോര്‍ഡ് സിങ്ക് 3 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സ്വിച്ച്ഗിയര്‍, അലൂമിനിയം ടച്ച് നേടിയ ഇന്റീരിയര്‍, ഉയരം ക്രമീകരിക്കാവുന്ന ബൂട്ട് ഫ്‌ളോര്‍ എന്നിവയെല്ലാം 2017 ഇക്കോസ്‌പോര്‍ട് ഫോര്‍ഡിന്റെ അകത്തളത്തെ പ്രധാന സവിശേഷതകളാണ്.

Top