പുതിയ ചിത്രം ‘റാംബോ’യിലൂടെ തന്റെ സ്വപ്‌നം സഫലമാക്കാൻ ; ടൈഗർ ഷ്റോഫ്

ബോളിവുഡ് താരം ടൈഗർ ഷ്റോഫ് തന്റെ സ്വപ്‌നം പുതിയ ചിത്രമായ ‘റാംബോ’യിലൂടെ സഫലമാക്കാനാകുമോ എന്ന ആകാംക്ഷയിലാണ്.

ഹോളിവുഡിന്റെ ‘റാംബോ’ സിൽവസ്‌റ്റർ സ്‌റ്റാലനെ കാണുക എന്നതാണ് ഷാറോഫിന്റെ സ്വപ്‌നം.

റാംബോയുടെ ഇന്ത്യൻ പതിപ്പിൽ അഭിനയിക്കുന്ന ടൈഗർ ചിത്രീകരണത്തിനിടയിൽ എപ്പോഴെങ്കിലും സിൽവസ്‌റ്ററെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഷ്റോഫ്.

ബാങ് ബാങ് ഒരുക്കിയ സിദ്ധാർത്ഥ് ആനന്ദ് ആണ് റാംബോ ഹിന്ദിയിൽ റീമേയ്‌ക്ക് ചെയ്യുന്നത്. ഇന്ത്യൻ മിലിട്ടറി പശ്ചാത്തലത്തിലായിരിക്കും ഈ ചിത്രം നിർമിക്കുക.

അതിഗംഭീര മേക്ക് ഓവറിൽ ഷ്റോഫ് എത്തുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

Top