പൊന്നിയിന്‍ സെല്‍വനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌

ണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

നടന്‍ കാര്‍ത്തിയുടെ കഥാപാത്രത്തെയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വന്തിയതേവനായി ആണ് കാര്‍ത്തി എത്തുന്നത്. ചിത്രം ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് പൊന്നിയിന്‍ സെല്‍വന്‍. കഴിഞ്ഞ ദിവസം നടന്‍ വിക്രമിന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരുന്നു.

ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്‍റെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ആണ് സൂചന. 125 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്.

Top