ധമാക്കയിലെ വില്ലനില്‍ സസ്‌പെന്‍സ് നിറച്ച് ഒമര്‍ ലുലു; ആരാണെന്ന് ഊഹിക്കാമോയെന്ന് ചോദ്യം

കുറച്ചു കാലങ്ങളായി ധമാക്ക വിശേഷങ്ങളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അരുണ്‍ ആണ് നായകനാവുന്നത്.

അതുപോലെ ചിത്രത്തിലെ വില്ലനിലും സസ്‌പെന്‍സ് ഒളിപ്പിച്ചുകൊണ്ടാണ് സംവിധായകന്‍ കഴിഞ്ഞ ദിവസം എത്തിയത്. സാബുമോനാണ് ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. സാബുമോന്റെ ഫസ്റ്റ് ലുക്ക് അടക്കം പുറത്ത് വിട്ട് കൊണ്ട് ഫേസ്ബുക്ക് പേജിലൂടെ ഒമര്‍ ലുലു തന്നെയാണ് വില്ലനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും വലിച്ച് തള്ളുന്ന സൈക്കോ വില്ലന്‍ എന്ന് സൂചിപ്പിച്ച് കൊണ്ടാണ് സാബുമോനാണ് ധമാക്കയിലെ വില്ലന്‍ എന്ന് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top