എൻ.ഡി.എ പാർലമെന്ററി യോഗം ഇന്ന് ചേരും

ട്ന: ബിഹാറിലെ സർക്കാർ രൂപവത്കരണത്തിനു മുന്നോടിയായി എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗം ഇന്ന്. യോഗത്തിൽ നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ തീയതി യോഗത്തിൽ പ്രഖ്യാപിക്കും. തുടർന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കുന്നതിനുള്ള അവകാശവാദം നിതീഷ് ഉന്നയിക്കും. ഇന്ന് ഉച്ചയ്ക്ക് നാല് സഖ്യകക്ഷികളുടെ എംഎൽഎമാരുടെ യോഗം ചേരും. എല്ലാ തീരുമാനങ്ങളും ആ യോഗത്തിൽ ഉണ്ടാകും.

മുന്നണി നേതാവിനെ തിരഞ്ഞെടുത്ത ശേഷം സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു.ഉപമുഖ്യമന്ത്രിയായി സുശീൽ കുമാർ മോദിക്കു പകരം മുതിർന്ന ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അംഗവുമായ കാമേശ്വർ ചൗപാലിന്റെ പേരാണ് ബി.ജെ.പി. പരിഗണിക്കുന്നത്. 243 അംഗ നിയമസഭയിൽ എൻഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോർച്ച, വിഐപി എന്നീ പാർട്ടികൾക്ക് നാല് വീതം സീറ്റുകളാണ് ഉള്ളത്.

Top