ബിജെപിയുടെ നേതൃത്വത്തില്‍ 38 സഖ്യക്ഷികള്‍ പങ്കെടുക്കുന്ന എന്‍ഡിഎ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗത്തില്‍ 38 സഖ്യക്ഷികള്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അറിയിച്ചു. എന്‍ഡിഎ സഖ്യം അധികാരത്തിനുവേണ്ടിയല്ലെന്നും സേവനത്തിനും ഇന്ത്യയെ ശക്തിപ്പെടുത്താനും വേണ്ടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒന്‍പത് വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ച വെച്ചത്. ഇത് തുടരും. ഗുണഭോക്താക്കള്‍ക്ക് 28 ലക്ഷം കോടി രൂപയാണ് നേരിട്ട് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വമാണ് സര്‍ക്കാരിനെ മുന്നോട്ടുനയിച്ചതെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു. നിരവധി ആളുകള്‍ മോദിയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുകയാണ്. കോവിഡ് മഹാമാരിയെ നേരിട്ട രീതി തന്നെ മോദിയുടെ നേതൃത്വത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണെന്നും ജെ പി നഡ്ഡ പറഞ്ഞു.

എഐഎഡിഎംകെ, ശിവസേന ഷിന്‍ഡെ വിഭാഗം, അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി, ചിരാഗ് പസ്വാന്റെ എല്‍ജെപി, ജനസേനാ പാര്‍ട്ടി, എന്‍പിപി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, അപ്നാ ദള്‍, റിപ്ലബ്ലിക്കന്‍ പാര്‍ട്ടി, ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍, എസ്‌കെഎഫ് തുടങ്ങിയ പാര്‍ട്ടികള്‍ എന്‍ഡിഎ യോഗത്തിനെത്തുന്നുന്നുണ്ട്.

Top