എൻസിപി ഇടതു വിടാനുള്ള സാധ്യത മങ്ങി:പാലാ സീറ്റിന്റെ പേരിൽ സസ്പെൻസ് ബാക്കി

തിരുവനന്തപുരം: ശരദ് പവാറിന്റെ മധ്യസ്ഥ ചർച്ചയോടെ എൻസിപി ഇടതു മുന്നണി വിടാനുള്ള സാധ്യത മങ്ങി. അതേ സമയം പാലാ സീറ്റിന്റ പേരിലുള്ള തർക്കത്തിനു പരിഹാരം ആയിട്ടില്ലാത്തതിനാൽ സസ്പെ‍ൻസ് ബാക്കി. ടി. പി. പീതാം ബരന്റെയും എ.കെ. ശശീന്ദ്രന്റെയും നേതൃത്വത്തിൽ പാലായുടെ പേരിൽ നടന്ന വടംവലിയിൽ ഒടുവിൽ കേന്ദ്രനേതൃത്വം ശശീന്ദ്രന്റെ കൂടെ നിൽക്കാനാണ് തീരുമാനിച്ചത്.

അപ്പോഴും പാലാ തനിക്ക് അവകാശപ്പെട്ടതാണ് എന്ന കാപ്പന്റെ അവകാശവാദം പവാർ തള്ളിയില്ല. കേരള കോൺഗ്രസ് എമ്മിനു പാലാ കൊടുക്കേണ്ടി വന്നാൽ മറ്റൊരു സീറ്റ് എന്ന നിർദേശത്തിന് കാപ്പൻ വഴങ്ങിയിട്ടുമില്ല.

ജോസ് കെ. മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിന്റെ ബാക്കി കാലാവധി കാപ്പനു നൽകി പ്രശ്നം പരിഹരിക്കാൻ നേരത്തേ ആലോചിച്ചിരുന്നു. പാലായുടെ പേരിൽ ഇരു കൂട്ടരും അകന്നു പോയതോടെ ആ സാധ്യത മങ്ങി. നിലവിൽ രണ്ടും സിപിഎം എടുക്കാൻ തന്നെയാണ് ആലോചിക്കുന്നത്.

Top