ടൗട്ട ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയവര്‍ക്കായി കപ്പലുകള്‍ അയച്ച് നാവികസേന

ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 273 പേരെ രക്ഷിക്കാന്‍ കപ്പലുകള്‍ അയച്ച് ഇന്ത്യന്‍ നാവികസേന. കടലില്‍ കുടുങ്ങിയ ബോട്ടുകളില്‍ നിന്നുളള എസ്.ഒ.എസ് കോളുകളിലൂടെയാണ് ഇവര്‍ കടലില്‍ കുടുങ്ങിയ വിവരം നാവികസേന അറിഞ്ഞത്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി യുദ്ധക്കപ്പലുകളും വ്യോമ സംവിധാനങ്ങളും നാവികസേന വിന്യസിച്ചു.

ബോംബെ ഹൈ മേഖലയില്‍ ഹീര ഓയില്‍ ഫീല്‍ഡ്‌സിനു സമീപമാണ് 273 പേര്‍ കുടുങ്ങിക്കിടക്കുന്നതായി നാവികസേനയ്ക്ക് സന്ദേശം ലഭിച്ചത്. പി.305 എന്ന നൗകയില്‍ നിന്നുമാണ് നാവികസേനയ്ക്ക് സന്ദേശം ലഭിച്ചത്. ഇവരെ സഹായിക്കുന്നതിനായി ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് തല്‍വാര്‍ എന്നീ കപ്പലുകള്‍ നാവിക സേന അയച്ചിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തിനായി മറ്റു കപ്പലുകളും വിമാനങ്ങളും സേന അയക്കുന്നുണ്ട്.

 

Top