സ്റ്റേഡിയത്തിലെ വെള്ളക്കെട്ടില്‍ നിന്ന് ഷോക്കേറ്റ് ദേശീയ ഗുസ്തി താരം മരിച്ചു

റാഞ്ചി: വെള്ളക്കെട്ടായ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയ ദേശീയ ഗുസ്തി താരം വൈദ്യുതാഘാതമേറ്റ് മരിച്ചു.

ദേശീയ ഗുസ്തിതാരം വിശാല്‍ കുമാര്‍ (22) ആണ് മരിച്ചത്.

റാഞ്ചിയില്‍ ജാര്‍ഖണ്ഡ് സംസ്ഥാന ഗുസ്തി അസോസിയേഷന്റെ സ്റ്റേഡിയമായ ജയ്പാല്‍ സിംഗ് സ്റ്റേഡിയത്തിലാണ് സംഭവം.

ശുചിമുറിയില്‍ പൊട്ടിക്കിടന്ന വയറില്‍ നിന്നാണ് വിശാലിന് ഷോക്കേറ്റത്. മഴയെ തുടര്‍ന്ന് സ്റ്റേഡിയം ചോര്‍ന്ന് ഒലിക്കുകയായിരുന്നു. ശൗചാലയവും വെള്ളക്കെട്ടിലായിരുന്നു. ഇതാണ് വിശാലിന് ഷോക്കേല്‍ക്കാന്‍ കാരണമായത്.

വിശാലിന്റെ കുടുംബത്തിന് അസോസിയേഷന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top