യുഎഇയില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ വീണ്ടും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് മഴ പെയ്യാന്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യുഎഇയുടെ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ ഈ ദിവസങ്ങളില്‍ മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. ചെറുതും വലുതുമായ കാറ്റിന് ഇവിടെ സാധ്യതയുണ്ട്.

രാജ്യത്തെ മിക്ക സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥ ആയിരിക്കും. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നീ എമിറേറ്റുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഫുജൈറയില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. അറബിക്കടലും ഒമാന്‍ കടലും ഇടയ്ക്കിടെ പ്രക്ഷുബ്ധമാകുമെന്നും സമുദ്രാവസ്ഥ സാധാരണയില്‍ നിന്ന് വ്യത്യസ്തമാകുമെന്നും പ്രവചനങ്ങള്‍ പറയുന്നു.

Top