സില്‍ക്യാര തുരങ്ക അപകട കാരണം കണ്ടെത്താന്‍ ദേശീയ പാത അതോറിറ്റി അന്വേഷണം ആരംഭിച്ചു

ഉത്തരകാശി: ഉത്തരാഖണ്ഡ് തുരങ്ക അപകട കാരണം കണ്ടെത്താന്‍ ദേശീയ പാത അതോറിറ്റി അന്വേഷണം ആരംഭിച്ചു. വിദഗ്ദരോട് അപകട സ്ഥലം സന്ദര്‍ശിച്ച് 3 ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍എച്ച്എഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 7 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും അന്വേഷണം നടത്തുന്നുണ്ട്. നിര്‍മാണ നിര്‍മാണ കമ്പനിയും പിഴവ് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തകര്‍ന്ന തുരങ്കത്തിന്റെ പുനര്‍നിര്‍മാണം കമ്പനി ആസൂത്രണം ചെയ്യും.

അതേസമയം തുരങ്കത്തില്‍ നിന്ന് പുറത്തെത്തിച്ച തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല. കൂടുതല്‍ ചികിത്സ ആവശ്യമെങ്കില്‍ ഇവരെ ഋഷികേശ് എയിംസിലേക്ക് മാറ്റാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ ചിന്യാലിസൗര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top