ഹാദിയ സന്തോഷവതി, സുരക്ഷാ ഭീഷണിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

Hadiya case-the state government changed the lawyer

വൈക്കം: ഹാദിയക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ.

ഹാദിയ സന്തോഷവതിയാണെന്നും, കോടതിയിലെത്തേണ്ട നവംബര്‍ 27 ആകാന്‍ അവള്‍ കാത്തിരിക്കുകയാണെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.

രേഖ ശര്‍മ്മ വൈക്കത്തെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്നാല്‍, ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും, ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മത പരിവര്‍ത്തനമാണ് നടക്കുന്നതെന്നും രേഖ ചൂണ്ടിക്കാട്ടി.

Top