ഇരകൾ പരാതി നൽകുവാൻ താൽപര്യപ്പെടുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ

me too

ന്യൂഡൽഹി: ആരോപണത്തിനും ആരോപിതരെ നാണം കെടുത്തുന്നതിനും അപ്പുറത്തേക്ക് പോകാൻ ഇരകൾ താൽപ്പര്യപെടുന്നില്ല എന്ന് ദേശീയ വനിതാ കമ്മീഷൻ (ദി നാഷണൽ കമ്മിഷൻ ഫോർ വിമെൻ). ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്ന വനിതകൾ, ഇത് സംബന്ധിച്ച് ഔദ്യോഗികമായി പരാതികൾ നൽകാൻ മുന്നോട്ടു വരുന്നില്ല എന്ന് ദേശീയ വനിതാ കമ്മീഷൻ(എൻ. സി. ഡബ്ലിയൂ) കുറ്റപ്പെടുത്തി.

“ഒരുപാട് കേസുകളിൽ ഞങ്ങൾ കണ്ട ഒരു കാഴ്ചയാണിത്. ഇരകളായ പെൺകുട്ടികൾ, കുറ്റക്കാർക്ക് നേരെ ആരോപണം ഉന്നയിക്കാനും അവരെ നാണം കെടുത്താനും അല്ലാതെ ഔദ്യോഗികമായി ഒരു പരാതി നൽകാൻ താൽപ്പര്യപെടുന്നില്ല,” എൻ. സി. ഡബ്ലിയൂ പ്രസ്താവനയിൽ രേഖപ്പെടുത്തി.

ഇത്തരം ചൂക്ഷണങ്ങൾ ഉണ്ടാകുമ്പോള്‍ അത് പുറത്തു പറയാനും പ്രതികരിക്കാനും ഒക്കെ പെൺകുട്ടികൾ കാണിക്കുന്ന ധൈര്യത്തെ സംഘടന ആശംസിക്കുകയും ഈ പ്രവണത തുടരണം എന്ന് പ്രതികരിക്കുകയും ചെയ്തു. സ്ത്രീകൾക്കായുള്ള സ്വകാര്യ ഇടങ്ങളിലേക്ക് കടന്നു കയറ്റം നടത്തുന്നത് വിമർശിച്ച സംഘടന, മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നടന്ന തുറന്നു പറച്ചിലുകൾ ഏറെ ശ്രദ്ധയോടെ നോക്കി കാണുന്നു എന്ന് രേഖപ്പെടുത്തി. തൊഴിൽ ഇടങ്ങളിൽ ഉൾപ്പടെ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പു വരുത്തുകയാണ് കമ്മീഷന്റെ ലക്ഷ്യം. ഇതിനെ ലംഘിക്കുന്നത്, സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം ആണെന്നും, ഇത്തരം ആക്രമണങ്ങൾക്ക് തക്കതായ ശിക്ഷ നൽകുമെന്നും എൻ. സി. ഡബ്ലിയൂ പ്രസ്താവനയിൽ രേഖപ്പെടുത്തി.

ഹോളിവുഡിലും ബോളിവുഡിലും ഉൾപ്പടെ #മീ ടൂ ക്യാമ്പയിൻ തരംഗമായിരിക്കുകയാണ്. 2008-ൽ വെച്ച്‌ നാനാ പടേക്കർ തന്നെ ലൈംഗീകമായി ചൂക്ഷണം ചെയ്യാൻ ശ്രമിച്ചു എന്ന തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലുകൾ ഉൾപ്പടെ എല്ലാം വിരൽ ചൂണ്ടുന്നത് പുറത്തു പറയാൻ ആളുകൾ മടിച്ച വലിയ പ്രതിസന്ധികളിലേക്കാണ്.

Top