റിപ്പബ്ലിക്ക് ആഘോഷ നിറവില്‍ രാജ്യം;രാഷ്ട്രപതി വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡല്‍ഹി: റിപ്പബ്ലിക്കായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക നിറവില്‍ രാജ്യം. നാളത്തെ ആഘോഷത്തിന് ഒരുങ്ങുകയാണ് രാജ്യം. അതേസമയം, റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാര്‍ഡുകളും വിശിഷ്ടസേവനങ്ങള്‍ക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും.റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങള്‍ ദില്ലിയില്‍ പുരോഗമിക്കുകയാണ്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.

Top