മഹാന്മാരുടെ പേരുകള്‍ പല സ്ഥാപനങ്ങള്‍ക്കും നല്‍കും; വിവാദമാക്കേണ്ടെന്ന് കുമ്മനം

kummanam rajasekharan

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ പുതിയ ക്യാമ്പസിന്റെ പേര് മാറ്റി ആര്‍എസ്എസ് നേതാവ് എം എസ് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിന്റെ പേരിലുള്ള രാഷ്ട്രീയനേതാക്കളുടെ വാക്‌പോര് തുടരുന്നു.

ആര്‍ജിസിബിക്ക് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പക്ഷം. അത് വിവാദമാക്കേണ്ട കാര്യമില്ല. പല മഹാന്‍മാരുടെയും പേരുകള്‍ അങ്ങനെ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

അതേസമയം, കേരളം നവോത്ഥാനത്തിന്റെയും ശ്രീനാരായണഗുരുവിന്റെയും നാടാണെന്നത് മറക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഓര്‍മിപ്പിക്കുന്നു. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയത് വിചിത്രമായ നടപടിയാണ്. നവോത്ഥാനത്തിനാണ് കേരളം എന്നും മേല്‍ക്കൈ നല്‍കിയിട്ടുള്ളത്. വര്‍ഗീയതയ്ക്കല്ല. എല്ലാത്തരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Top