സമസ്ത-ലീഗ് പ്രശ്‌നം രൂക്ഷമാകുന്നതിനിടെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് ചേരും

കോഴിക്കോട്: സമസ്തയുമായുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് ചേരും. ലീഗ് ഹൗസില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ പ്രധാന നേതാക്കള്‍ പങ്കെടുക്കും. സമസ്ത നേതാക്കളുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണങ്ങള്‍ അനവസരത്തിലായിരുന്നുവെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിരീക്ഷണം. വിഷയം കൂടുതല്‍ വഷളാക്കരുതെന്നും ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചു.

അതിനിടെ, പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈ മാസം 26ന് മനുഷ്യാവകാശ റാലി സംഘടിപ്പിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ സംഘാടനം സംബന്ധിച്ച തീരുമാനങ്ങളും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.

Top