മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല; പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വിഷയത്തില്‍ മുസ്ലിം ലീഗ് അടിയന്തര യോഗം ചേര്‍ന്നു. ലീഗ് നേതൃ സമിതിയാണ് പാണക്കാട് യോഗം ചേര്‍ന്നത്. മൂന്നാം സീറ്റില്‍ നിലപാട് കടുപ്പിക്കാനാണ് ലീഗിന്റെ തീരുമാനം. കോണ്‍ഗ്രസുമായി ചര്‍ച്ച തുടരും. ഇത്തവണ വിട്ട് വീഴ്ച ചെയ്യേണ്ടതില്ലെന്നാണ് യോഗ തീരുമാനം. മൂന്നാം സീറ്റ് വിഷയത്തില്‍ ഉറച്ച് നില്‍ക്കണമെന്ന് യോഗത്തില്‍ എല്ലാ നേതാക്കളും ആവശ്യപ്പെട്ടു.

മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. യോഗത്തില്‍ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയെന്നും മൂന്നാം സീറ്റ് വിഷയത്തില്‍ അന്തിമ തീരുമാനം യു ഡി എഫ് യോഗത്തിലുണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top