യൂട്യൂബിൽ വൈറലായി ‘ഒാണം പൊന്‍ തിരുവോണം’ മ്യൂസിക് വീഡിയോ

ണം എത്തുന്നതോടെ പുതിയ മ്യൂസിക് വീഡിയോ ആൽബങ്ങൾ പുറത്തിറങ്ങുന്നുണ്ട്.

‘ഒാണം പൊന്‍ തിരുവോണം’ എന്ന ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ എത്തിയിരിക്കുന്നത്.

ഗാനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സന്ദീപ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഓണം പൊന്‍ തിരുവേണ’ത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സുഗുണന്‍ കരുമാലൂരിന്റെതാണ് ഗാനങ്ങള്‍.

ആര്‍ അജയ് സംവിധാനം ചെയ്തിരിക്കുന്ന വീഡിയോയില്‍ ഓണകാഴ്ചകള്‍ക്കൊപ്പം രസകരമായ പ്രണയകഥയും കടന്നവരുന്നു.

ധീരജ് ഡെന്നി, സോനു എസ് ഗൗഡ, അപ്പു (കെ പി), വിഷ്ണു സോമന്‍, നഹാസ് ഇബ്രാഹിം എന്നിവരാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.

ആല്‍ബത്തിന്റെ ഛായാഗ്രഹണം രാഹുല്‍ മേനോനും ചിത്രസംയോജനം ബാബു രത്നവും നിര്‍വഹിച്ചു.

Top