സത്യനാഥന്റെ കൊലപാതകം ആസൂത്രിതം;‘കൊലചെയ്തത് അവഗണന സഹിക്കാതായതോടെന്ന് പ്രതി

കോഴിക്കോട് കൊയിലാണ്ടിയിലെ സിപിഐഎം നേതാവിന്റെ കൊലപാതകം ആസൂത്രിതം. അവഗണന സഹിക്കാതായതോടെയാണ് പിവി സത്യനാഥനെ കൊലപ്പെടുത്തിയതെന്ന് പ്രതി അഭിലാഷ് പോലീസിന് മൊഴി നൽകി. ഗൾഫിൽ നിന്ന് വാങ്ങിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. പ്രതിക്കായി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.

പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കിയത് സത്യനാഥനാണ്. നേതാക്കളുടെ സംരക്ഷകനായി നിന്ന തനിക്ക്, മറ്റു പാർട്ടിക്കാരിൽ നിന്നു മർദ്ദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തി. ഇതോടെ ഉണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിലാഷ് പോലീസിന നൽകിയ മൊഴി. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെ തന്നെയാണ് കൃത്യം നടത്തിയത്. ഗൾഫിൽ നിന്ന് വാങ്ങിയ ആയുധം ഉപയോഗിച്ച് ആയിരുന്നു കൊലപാതകം.

കൃത്യം നടത്തിയ ശേഷം ആയുധം അടുത്ത പറമ്പിൽ ഉപേക്ഷിച്ച് പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങി. തൻറെ വീടിനു മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ ഇതിനു മുൻപ് താൻ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അഭിലാഷിന്റെ മൊഴിയിൽ ഉണ്ട്. അതേസമയം, പ്രതിക്കായി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. വെള്ളിയാഴ്ച രാത്രിയാണ് ക്ഷേത്രം ഉത്സവത്തിനിടെ കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയായ പി വി സത്യനാഥൻ വെട്ടേറ്റ് കൊല്ലപ്പെടുന്നത്.

Top