സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജോജുവും നിമിഷയും പ്രധാന വേഷത്തിലെത്തുന്നു

SANAL

നല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചോല’യില്‍ ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തുന്നു. ആഗോള തലത്തില്‍ ഏറെ ശ്രദ്ധേയമായ പ്രതികരണങ്ങള്‍ സ്വന്തമാക്കിയ എസ് ദുര്‍ഗയ്ക്കു ശേഷം സനല്‍കുമാര്‍ സംവിധാനം ചെയ്ത ഉന്മാദിയുടെ മരണം റിലീസിനു തയാറെടുക്കുന്നതിനിടയിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.

തന്റെ മുന്‍ ചിത്രങ്ങളുടെ രീതികളില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായ തിരക്കഥ എഴുതിയാണ് പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനമെന്ന് സനല്‍കുമാര്‍ പറയുന്നു. തിരക്കഥ കെവി മണികണ്ഠനും സനല്‍കുമാര്‍ ശശിധരനും ചേര്‍ന്നാണ് എഴുതുന്നത്. ഷാജി മാത്യു പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങും. ചിത്രം ഡിസംബറോടെ തിയേറ്ററിലെത്തും.

Top