അജിത് നായകനായ ചിത്രമായ ‘ വലിമയ് ‘ മോഷന്‍ പോസ്റ്റര്‍ റിലീസായി

അജിത് നായകനായി ഒരുങ്ങുന്ന ‘വലിമയ് ‘ എന്ന തമിഴ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.’ നേര്‍ക്കൊണ്ട പാരവൈ്വ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രത്തില്‍ ഐശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. ബോളിവുഡ് താരം ജോണ് എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ വലിമയ് ‘.

കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ ‘വലിമയ് ‘ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം യുവന് ശങ്കര് രാജാ, ഛായാഗ്രാഹണം നീരവ് ഷാ.

Top